ഉമ്മന്‍ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകര്‍ത്തസംഭവം; ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാറശ്ശാല പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഷൈജുവിനെയാണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. സ്തൂപം തകർത്തതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ പാറശാല പൊലീസ് ആണ് കേസെടുത്തത്.

error: Content is protected !!