കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ 12മണിക്കൂറോളം ചർച്ച; ആറുമണിക്കൂർ 41 മിനിറ്റ് ബിജെപിക്ക്

ണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ 12മണിക്കൂറോളം ചർച്ച നടക്കും. സഭയിൽ സംസാരിക്കാനായി ആറുമണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുന്നത്. കോൺ​ഗ്രസിൽ നിന്ന് ആദ്യം രാഹുൽ​ഗാന്ധിയാണ് സംസാരിക്കുക. രാഹുലിന് പുറമെ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും കോൺഗ്രസിനായി സംസാരിക്കും. കേരളത്തിൽ നിന്നുള്ള 4 എംപിമാരുടെയും പേരുകൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. ഒരു മണിക്കൂർ 15 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്ക് ലഭിക്കും. കേന്ദ്ര സർക്കാരിനെ പിന്തുണച്ച് 20 പേരാണ് ഉള്ളത്.

 

അതേസമയം, അവിശ്വാസ പ്രമേയത്തില്‍ അഞ്ച് കേന്ദ്ര മന്ത്രിമാര്‍ സംസാരിക്കും. അമിത് ഷാ, നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് സംസാരിക്കുക. മറ്റ് അഞ്ച് ബിജെപി എംപിമാരും സംസാരിക്കും. ചർച്ചകൾക്ക് മുമ്പ് ഇന്ത്യ മുന്നണിയുടെ യോഗം ചേരുന്നുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവിന്റെ മുറിയിലാണ് യോ​ഗം നടക്കുന്നത്. ബിജെപിയും പാർലമെൻറ് പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.

error: Content is protected !!