സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു ;നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്

വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാർക്കായി വന്ദേ സാധാരൺ എന്ന പേരിൽ തീവണ്ടികൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നോൺ എസി ട്രെയിനുകളാവും വന്ദേ സാധാരൺ. വന്ദേ ഭാരത് എക്സ്പ്രസിലേതുപോലുള്ള സൗകര്യങ്ങൾ പുതിയ തീവണ്ടിയിലുമുണ്ടാവും.

ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവ വന്ദേ സാധാരണിൽ ഉണ്ടാവും. എല്ലാ കോച്ചുകളും നോൺ എസി ആയിരിക്കും. ഈ വർഷം അവസാനത്തോടെയാവും തീവണ്ടിയുടെ ആദ്യ രൂപം പുറത്തിറക്കുക.

error: Content is protected !!