മാമന്നൻ’ ഒ.ടി.ടിയിലേയ്ക്ക്;റിലീസ് തീയതി പ്രഖ്യാപിച്ചു

അടുത്തകാലത്തിറിങ്ങിയ ശ്രദ്ധേയമായ തമിഴ് സിനിമകളിലൊന്നായിരുന്നു മാമന്നൻ. തീയേറ്ററുകളിൽ വൻ കളക്ക്ഷൻ നേടിയ ചിത്രം ഇനി ഒടിടി റിലീസിനൊരുങ്ങുകയാണ്.പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 27 നാണ് സ്ട്രീമിംഗ് ആരംഭിക്കുക.

മാരി സെല്‍വരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തിൽ ടൈറ്റിൽ റോളിലെത്തിയ വടിവേലുവും, കിടിലൻ പ്രകടനവുമായെത്തിയ ഫഹദ് ഫാസിലും മത്സരിച്ച് അഭിനയിച്ചപ്പോൾ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് മികച്ച ഓപണിംഗ് ആയിരുന്നു ലഭിച്ചത്.

ചിത്രത്തിന്റെ മികച്ച കളക്ഷൻ റിപ്പോർട്ടുകൾ തന്നെ സംസാരവിഷയമായിരുന്നു.
ഉദയനിധിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുമാണ് ചിത്രം നേടിയത്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഉദയനിധി സ്റ്റാലിന്‍ ആണ്.

ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അതിവീരനായാണ് ഉദയ നിധി എത്തിയത്. കീർത്തി സുരേഷാണ് നായിക. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ രചനയും മാരി സെൽവരാജ് തന്നെയാണ്. സംഗീതം എ ആര്‍ റഹ്‍മാന്‍, ഛായാഗ്രഹണം തേനി ഈശ്വര്‍, കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍, ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി, വരികള്‍ യുഗ ഭാരതി, ഓഡിയോഗ്രഫി സുറെന്‍ ജി, മേക്കപ്പ് രാജ് കെന്നഡി, പബ്ലിസിറ്റി ഡിസൈന്‍ കബിലന്‍.

error: Content is protected !!