മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി, നന്‍ പകല്‍ നേരത്ത് മയക്കം ചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍, നന്‍പകല്‍ നേരത്ത് മയക്കം സിനിമയ്ക്കാണ് പുരസ്കാരം. ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. ഇത് കൂടാതെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും മമ്മൂട്ടി നേടിയിട്ടുണ്ട്. എട്ടോളം അവാര്‍ഡുകളാണ് ന്നാ താന്‍ കേസ് കൊട് നേടിയത്.
