ഇ ശ്രീധരന്റെ പദ്ധതിയില്‍ തിടുക്കം വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം

ഇ ശ്രീധരന്‍ വിഭാവനം ചെയ്യുന്ന അതിവേഗ തീവണ്ടിപ്പാത സംബന്ധിച്ച് തിടുക്കത്തില്‍ തിരുമാനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എല്ലാ വശവും പരിശോധിച്ച ശേഷം മതി ശ്രീധരന്റെ നിര്‍ദേശങ്ങളില്‍ ചര്‍ച്ചയെന്നാണ് സിപിഐഎം നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. അതിവേഗ റെയില്‍ വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.

കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് സെമി സ്പീഡ് റെയില്‍വേ എന്ന ആശയം അദ്ദേഹം കെ വി തോമസിന് കൈമാറിയത്.

 

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടില്ലന്നും അത് കൊണ്ട് സെമിസ്പീഡ് ഹൈ സ്പീഡ് റെയില്‍വേയാണ് കേരളത്തിന് വേണ്ടതെന്നുമാണ് ഇ ശ്രീധരന്‍ പറഞ്ഞത് . സില്‍വര്‍ ലൈനിലെ നിലവിലെ ഡി പി ആര്‍ അപ്രായോഗികമാണ്. ഭൂഗര്‍ഭ- ആകാശ പാതയാണെങ്കില്‍ അധികം ഭൂമി ഏറ്റെടുക്കേണ്ടി വരില്ലന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്.

error: Content is protected !!