യോഗാ ദിനം ആചരിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ഐ എം എ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഹര്‍ ഘര്‍ ആംഗന്‍ യോഗ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. പരിപാടിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് യോഗ ക്ലാസും സംഘടിപ്പിച്ചു. യോഗ പരിശീലനത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഗവണ്‍മെന്റ് നഴ്സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ി ഡോ. സ്റ്റെനി ക്ലാസെടുത്തു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ജില്ലാ നഴ്സിങ് ഓഫീസര്‍ ദേവയാനി കല്ലേന്‍, എച്ച് ഡബ്ല്യു സി ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീറ്റ കെ ജോസി എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. പയ്യാമ്പലം ബീച്ചില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. യോഗാചാര്യ കെ റിഞ്ചു യോഗ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്  കെ കെ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത് പാട്യം, സ്‌പോര്‍ട്‌സ് ഓഫീസര്‍ എം എ നിക്കോളാസ്, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കായിക അധ്യാപകന്‍ ഡോ സി എസ് പ്രദീപ്, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ കെ പ്രമോദന്‍, ജയദീപ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.  തുടര്‍ന്ന് കായിക താരങ്ങളുടെ നേതൃത്വത്തില്‍ പയ്യാമ്പലം ബീച്ചില്‍ ശുചീകരണവും നടത്തി.

error: Content is protected !!