വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജല ടൂറിസം: ബോട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

കണ്ണൂരില്‍ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ബോട്ട് സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്രാങ്ക് ഉള്‍പ്പെടെയുള്ള ബോട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ജില്ലാ വാട്ടര്‍ ടൂറിസം ടെക്‌നിക്കല്‍ കമ്മറ്റി യോഗം തീരുമാനിച്ചു. അഴിക്കല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചാവും പരിശീലനം. ഉത്തരവാദിത്ത ടൂറിസം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പിരശീലനം നല്‍കുക. വിരമിച്ച നാവികസേന, തീകരസംരക്ഷണ സേന ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ജില്ല കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ വിനോദ സഞ്ചാര ബോട്ടുകളുടെ കണക്കെടുക്കാന്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, പഞ്ചായത്ത്, പോര്‍ട്ട്, ടൂറിസം പ്രതിനിധികളടങ്ങിയ കമ്മറ്റി മൂന്ന് മാസത്തിലൊരിക്കല്‍ ബോട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് പരിശോധന നടത്തും. സ്വകാര്യ ബോട്ട് ജെട്ടികളുടെ കണക്കെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ ധാരണയായി. ബോട്ടുജെട്ടികളിലെ മണ്ണ് മാറ്റാന്‍ ഇന്‍ലാന്റ് നാവിഗേഷനെ ചുമതലപ്പെടുത്താനും ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ പുതിയ ജെട്ടികളിലേക്ക് മാറ്റി സര്‍വീസ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കും. ബോട്ട് സര്‍വീസ് ആഭ്യന്തര മത്സ്യ ബന്ധനത്തെ ബാധിക്കുന്നതൊഴിവാക്കാന്‍ ബോട്ടുടമകളുടെയും മീന്‍പിടുത്ത തൊഴിലാളികളുടെയും പ്രത്യേക യോഗം വിളിക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ഇതിനായി ചുമതലപ്പെടുത്തി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡണ്ട് എം സച്ചിന്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ബോട്ടുടമാ പ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉപതെരഞ്ഞെടുപ്പ് ; അന്തിമ വോട്ടർ പട്ടിക ജൂലൈ 13ന് .
മുണ്ടേരി ഗ്രാമപഞ്ചായത്തിലെ താറ്റിയോട് ,ധർമ്മടം ഗ്രാമ പഞ്ചായത്തിലെ പരീക്കടവ് വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങളും അഭിപ്രായങ്ങളും അപേക്ഷകളും സമർപ്പിക്കാനുള്ള അവസാന തീയ്യതി ജുലൈ 4 വൈകീട്ട് 5 മണി. വോട്ടർ പട്ടിക പരിഷ്കരണം ജൂലൈ 12 വരെ നടത്തും അന്തിമ വോട്ടർ പട്ടിക ജൂലൈ 13ന് പ്രസിദ്ധീകരിക്കും.


വനിതാ കമ്മീഷന്‍ അദാലത്ത്: 23 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷന്‍ അദാലത്തില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. കണ്ണൂര്‍ താലൂക്ക് ഹാളില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ആകെ 80 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഏഴ് എണ്ണത്തില്‍ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് തേടി. ബാക്കി 50 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. അദാലത്തില്‍ പാനല്‍ അഭിഭാഷകരായ അഡ്വ. കെ പി ഷിമ്മി, അഡ്വ. പത്മജ പത്മനാഭന്‍, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍ പി മാനസ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രധാനമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കത്തയച്ചു

പ്രധാനമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കത്തയച്ചു. എബിസി നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യകതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെരുവുനായ അക്രവുമായി ബന്ധപ്പെട്ട വീഡിയോകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം തുടരുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

സംരംഭകത്വ വര്‍ക് ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ സംരംഭങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പരിശീലനം നല്‍കുന്നു. ആറ് ദിവസത്തെ സംരംഭക വര്‍ക് ഷോപ്പ് ജൂലൈ മൂന്ന് മുതല്‍ 20 വരെ എറണാകുളം മീഡ് ക്യാമ്പസില്‍ നടക്കും.  അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.  കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, താമസം, ഭക്ഷണം ഉള്‍പ്പടെ 2000 രൂപയാണ് ഫീസ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 24ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. 0484 2532890/ 2550322.

കുറ്റിവല ലൈസന്‍സ് പുതുക്കല്‍ ക്യാമ്പ്

മാടായി മത്സ്യഭവന് കീഴിലുള്ള കുറ്റിവല ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ക്യാമ്പ് ജൂണ്‍ 23ന് മത്സ്യഭവന്‍ പുതിയങ്ങാടിയില്‍ വച്ച് നടക്കും. കാലാവധി കഴിഞ്ഞ കുറ്റിവല ഉടമകള്‍ അവസാനം പുതുക്കിയ ലൈസന്‍സ് രശീതിയുമായി വന്ന് 2023-24 വരെയുള്ള തുക അടച്ച് ലൈസന്‍സ് പുതുക്കണം.

 ബോട്ടുകളും വള്ളങ്ങളും പരിശോധന പൂര്‍ത്തിയാക്കണം

പരിശോധന പൂര്‍ത്തിയാക്കിയ യന്ത്രവല്‍കൃത ട്രോള്‍ ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും മാത്രമേ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനായി കടലില്‍ ഇറക്കാൻ പാടുള്ളൂ എന്ന്ഫിഷറീസ് ഡയറക്ടർ അറിയിച്ചു. റിയല്‍ക്രാഫ്റ്റ് സോഫ്റ്റ് വെയര്‍ വഴിയാണ്  സംസ്ഥാനത്ത് മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കുന്നത് . ഈ സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാനങ്ങളുടെ എണ്ണം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെ യഥാര്‍ത്ഥ എണ്ണത്തെക്കാള്‍ കൂടുതലാണ്. അപകടത്തില്‍പ്പെട്ടും, കാലപ്പഴക്കം കൊണ്ട് നശിച്ച് പോയതും, അന്യസംസ്ഥാനത്തേക്ക് വിറ്റു പോയിട്ടുള്ളതുമായ യാനങ്ങളെ യഥാസമയം ഫ്‌ളീറ്റില്‍ നിന്നും ഒഴിവാക്കാത്തതാണ് റിയല്‍ ക്രാഫ്റ്റില്‍ എണ്ണം കൂടി നില്‍ക്കാന്‍ കാരണം. ഇത് ഈ മേഖലയിലെ പദ്ധതി നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുന്നു.അതിനാല്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവല്‍കൃത ട്രോള്‍ ബോട്ടുകളും ഇന്‍ബോര്‍ഡു വള്ളങ്ങളും ട്രോള്‍ബാന്‍ കാലയളവില്‍ തന്നെ ഭൗതിക പരിശോധന നടത്തണം.  ഓരോ ജില്ലയിളെയും  യാനങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലാ ഓഫീസര്‍മാരോട് യാനമുടമകൾ സഹകരിക്കണമെന്നും ഫിഷറീസ് ഡയറക്ടർ അഭ്യർത്ഥിച്ചു. .

ജവഹര്‍ നവോദയ: ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2024-25 വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 10. കേരളത്തില്‍ 2024 ജനുവരി 20ന് ആണ് പരീക്ഷ. ഓരോ ക്ലാസിലും മുഴുവന്‍ അക്കാദമിക് സെക്ഷന്‍ പഠിക്കുകയും മൂന്ന്, നാല് ക്ലാസുകളില്‍ വിജയിക്കുകയും ചെയ്ത സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവര്‍ സ്ഥിരതാമസക്കാരായ ജില്ലകളിലെ നവോദയ സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 01.05.2012 മുതല്‍ 31.07.2014 വരെ ജനിച്ചവര്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ). ഒരു ജില്ലയില്‍ 75 സീറ്റുകള്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്. എസ് സി, എസ് ടി, ഒ ബി സി, ദിവ്യാങ് എന്നീ വിഭാഗക്കാര്‍ക്കുള്ള സംവരണം സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചായിരിക്കും. കുറഞ്ഞത് 1/3 സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റ്: www.navodaya.gov.in.

സ്‌പെഷ്യല്‍ എജുക്കേറ്റര്‍ നിയമനം

സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയുടെ കീഴിലെ ബി ആര്‍ സികളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എലമെന്ററി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ യോഗ്യത ഡി.എഡ്( ടിടിസി), രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍/പ്ലസ്ടു, രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍(ആര്‍സിഐ അംഗീകൃതം). സെക്കണ്ടറി സ്‌പെഷ്യല്‍ എജുക്കേറ്റര്‍ യോഗ്യത പിജി വിത്ത് ബി എഡ് ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ/ ബി എഡ് ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍/ജനറല്‍ ബി എഡ് വിത്ത് രണ്ട് വര്‍ഷത്തെ സ്‌പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ(ആര്‍സിഐ അംഗീകൃതം). താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം മെയില്‍ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27ന് വൈകിട്ട് അഞ്ച് മണി വരെ. ഇ മെയില്‍. sskannur@gmail.com, ഫോണ്‍. 0497 2707993.

ഐ എച്ച് ആര്‍ ഡി പിജി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി(0495-2223243, 8547005025), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂര്‍ (0483-2963218, 8547005070, 7736913218), വടക്കാഞ്ചേരി (04922-255061, 8547005042), അഗളി (04924-254699,9447159505), നാട്ടിക (0487-2395177,8547005057), ചേലക്കര (0488-4227181, 295181, 8547005064), കൊടുങ്ങലൂര്‍ (0480-2816270,8547005078) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ് സി,എസ് ടി 350 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വെബ്‌സൈറ്റ്: www.ihrd.ac.in.

മസ്റ്ററിങ് നടത്തണം

കേരള മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നു പെന്‍ഷന്‍ വാങ്ങുന്ന  എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29നകം, തൊട്ട് മുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവര്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്ന് മുതല്‍  20 വരെ മസ്റ്ററിങ് നടത്താം. എന്നാല്‍ മസ്റ്ററിങ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമെ ലഭിക്കുകയുള്ളൂവെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയം നിര്‍മാണ പ്രവൃത്തിക്ക് ഭരണാനുമതിയായി

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയം നിര്‍മാണ പ്രവൃത്തിക്ക് 40 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ തിരുവങ്ങാട് പനോളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.inല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഡിസിഎ /ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍

സി-ഡിറ്റില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഡിടിപി, അക്കൗണ്ടിങ്, ടാലി, എം എസ് ഓഫീസ് കോഴ്‌സുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍. 9947763222

error: Content is protected !!