വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ 

ഇവിഎം വിവിപാറ്റ് വെയർ ഹൗസ് ഉദ്ഘാടനം  വ്യാഴാഴ്ച

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും സൂക്ഷിക്കാനായി ജില്ലയിൽ പുതുതായി നിർമ്മിച്ച ജില്ലാ ഇവിഎം-വിവിപാറ്റ് വെയർ ഹൗസിന്റെ ഉദ്ഘാടനം ജൂൺ എട്ടിന് രാവിലെ 11 മണിക്ക് കേരള ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് ചടങ്ങ്.

കലക്ടറേറ്റ് എംസിഎഫ് ഉദ്ഘാടനം വ്യാഴാഴ്ച

സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലെ ഖരമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി കലക്ടറേറ്റിൽ ആരംഭിക്കുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എംസിഎഫ്) ഉദ്ഘാടനം ജൂൺ എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ക്ലീൻകേരള കമ്പനി മാനേജർ തുടങ്ങിയവർ സംബന്ധിക്കും.

അജൈവ മാലിന്യങ്ങൾ സംസ്‌കരണത്തിന് മുമ്പ് സംഭരിക്കാനുള്ള താൽക്കാലിക സംവിധാനമാണ് എം സി എഫ്. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ചാണ് സംഭരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് തന്നെ ബന്ധപ്പെട്ട ഏജൻസിക്ക് വരിസംഖ്യ നൽകി കൈമാറും. കടലാസുകൾ ചുരുട്ടിയിടാതെ ശേഖരിച്ച് എം സി എഫ് ലേക്ക് മാറ്റും. ഓഫീസുകളിലെ ഇ-വേസ്റ്റുകൾ, ട്യൂബ് ലൈറ്റ്, സി എഫ് എൽ തുടങ്ങിയവയും എംസിഎഫിലേക്ക് മാറ്റും.

 

ഇ-മുറ്റം ഇൻസ്ട്രക്ടർ പരിശീലനം

ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഇൻസ്ട്രക്ടർ പരിശീലനം ജൂൺ 9, 10 തീയതികളിൽ കതിരൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. കേരള സർക്കാർ, പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, കൈറ്റ് കേരള, കതിരൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൈറ്റ് കേരള തയ്യാറാക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ക്ലാസാണ് നൽകുക. ഇൻസ്ട്രക്ടർമാർക്ക് രണ്ട് ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഓൺലൈൻ തട്ടിപ്പുകൾ തടയുക, വ്യാജ വാർത്തകൾ കണ്ടെത്തുക തുടങ്ങിയവയും ഡിജിറ്റൽ സാക്ഷരത പരിപാടിയുടെ ഭാഗമാണ്. പരിശീലന പരിപാടിയിൽ ഇരുന്നൂറോളം ഇൻസ്ട്രക്ടർമാർ പങ്കെടുക്കും. കൈറ്റ് മാസ്റ്റർ ട്രെയിനർമാർ പരിശീലനത്തിന് നേതൃത്വം നൽകും .

വാഹന രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

പ്രായപൂർത്തിയാകാത്ത കുട്ടി കാറോടിച്ചതുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിൽ ഉൾപ്പെട്ട KL-13/AK-9097 മോട്ടോർ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 2023 ജൂൺ ഒന്ന് മുതൽ 2023 നവംബർ 30 വരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ആർടിഒ ഇ എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു.

ഏകദിന ശിൽപശാല

പാക്കിങ് മേഖലയിൽ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്‌സ് ഡസ്‌ക്കിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല നടത്തുന്നു. താൽപര്യമുള്ളവർ Kannurdpinvestorsdesk@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂൺ 25നകം അപേക്ഷ നൽകുക.  ഫോൺ: 9188952109, 9188952110.

പാലുൽപന്ന നിർമ്മാണ പരിശീലനം

കോഴിക്കോട് നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് പാൽ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നടത്തുന്നു. ജൂൺ 14 മുതൽ 24 വരെ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിലാണ് പരിപാടി. പ്രവേശന ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം.  താൽപര്യമുള്ളവർ ജൂൺ 12ന് വൈകിട്ട് അഞ്ച് മണിക്കകം dd-dtc-kkd.dairy@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 0495-2414579 മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം.

പട്ടയകേസുകളുടെ വിചാരണ മാറ്റി

ജൂൺ എട്ട്, 13 തീയ്യതികളിൽ കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയകേസുകൾ ജൂലൈ 25 ലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റിൽ ഫയർ എക്സ്റ്റിംഗ്വിഷർ  വാങ്ങുന്നതിനും റീഫിൽ ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ്

കണ്ണപുരത്തുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിലെ ദ്വിവത്സര സെക്രട്ടേറിയൽ  പ്രാക്ടീസ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.polyadmission.org/gci എന്ന വെബ്സൈറ്റിൽ ജൂൺ 30ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 04972 861819.

ഐഎച്ച്ആർഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

ഐ എച്ച് ആർ ഡിയുടെ കീഴിൽ കണ്ണൂർ, മഹാത്മ ഗാന്ധി സർവ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയൻസ് കോളേജുകളിൽ ഈ അധ്യയന വർഷം ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾ നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത പട്ടുവം (04602 206050, 8547005048), ചീമേനി (04672 257541, 8547005052), കൂത്തുപറമ്പ് (04902 362123, 8547005051), പയ്യന്നൂർ (04972 877600, 8547005059), മഞ്ചേശ്വരം (04998 215615, 8547005058), മാനന്തവാടി (04935 245484, 8547005060), നീലേശ്വരം (04672 240911, 8547005068) ഇരിട്ടി (04902 423044, 8547003404) എന്നീ കോളേജുകളിലേക്കും മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോന്നി (04682 382280, 8547005074), പുതുപ്പള്ളി (8547005040), കടുത്തുരുത്തി (04829 264177, 8547005049), കട്ടപ്പന (04868 250160, 8547005053), മറയൂർ (8547005072), പീരുമേട് (04869 232373, 8547005041), തൊടുപുഴ (04862 257447, 257811, 8547005047) എന്നീ കോളേജുകളിലേക്കും www.ihrdadmissions.org വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 1000 രൂപ (എസ് സി,  എസ് ടി 350 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങൾ എന്നിവ സഹിതം അതത് കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്.

ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം

അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററിൽ (എ ടി ഡി സി) മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. വിലാസം. അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റെയിൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ് 670142. ഫോൺ 0460 2226110, 8301030362, 9995004269.

ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്

കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചേഴ്‌സ് ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 04602 205474, 04602 954252, 9072592459.

അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി ആന്റ് എം എസ് ഓഫീസ്-മൂന്ന് മാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ് (ആറ് മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ് (ഏഴ് മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ് (എട്ട് മാസം) എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 04602 205474, 04602 954252, 9072592459.

തൊഴിൽതീരം വൈജ്ഞാനിക തൊഴിൽ പദ്ധതിക്ക്  തുടക്കമാവുന്നു

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതി തൊഴിൽതീരത്തിന് കല്ല്യാശ്ശേരിയിൽ തുടക്കമാവുന്നു. പദ്ധതിയുടെ ഭാഗമായി ഉന്നതതല ജനപ്രതിനിധി- ഉദ്യോഗസ്ഥ യോഗം ജൂൺ എട്ടിന് ഉച്ച രണ്ടിന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

 

error: Content is protected !!