കണ്ണൂരിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവ് പിടിയിൽ. അഴീക്കോട് കപ്പക്കടവിലെ റിയാസിനെ (30)യാണ് കണ്ണൂർ ടൗണിൽ നിന്നും ഇന്നു പുലർച്ചെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കൊണ്ട് വന്ന 12 ഗ്രാം എംഡി എം എ പോലീസ് പിടികൂടി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം “ഓപ്പറേഷൻ കണ്ണൂർ ക്ലീൻ” ഭാഗമായി നടക്കുന്ന പട്രോളിങ്ങിൽ പാറക്കണ്ടി ഭാഗത്തു നിന്നുമാണ് ബാംഗ്ലൂരിൽ നിന്നും എത്തിച്ച ലഹരിമരുന്ന് പിടികൂടിയത്.

ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ. സി എച്ച് നസീബ്, എ.എസ് ഐമാരായ അജയൻ ,നാസർ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

error: Content is protected !!