മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കണ്ണൂർ സിറ്റി സ്വദേശി നിഹാദ് മുഹമ്മദിനെ വളപട്ടണം പോലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും ചെറിയ കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ 0.3 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു. തുടർന്ന്
ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസും, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ്.
ഇത്തരക്കാരെ കണ്ടെത്തിയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.

error: Content is protected !!