വ്യാജരേഖ കേസ്: വിദ്യയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ച് കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധം

എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റ് മതിലിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ചു.

ഡി.സി.സി ഓഫീസിൽ നിന്നും കളക്ട്രേറ്റ് കവാടത്തിലേക്ക് പ്രകടനമായെത്തിയ കെ.എസ്.യു പ്രവർത്തകരെ ടൗൺ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും വിദ്യയെ അറസ്റ്റ് ചെയ്യുക, പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പ്രസിഡന്റ്‌ എം.സി അതുലിന്റെ നേതൃത്വത്തിൽ മതിലിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിക്കുകയുമായിരുന്നു.

കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിൽ വാഴപ്പള്ളിൽ,ആകാശ് ഭാസ്കരൻ, ആഷിത്ത് അശോകൻ, മുഹമ്മദ്‌ റാഹിബ്, ചാൾസ് സണ്ണി, റിസ്‌വാൻ സി.എച്ച്, പ്രകീർത്ത് മുണ്ടേരി, കാവ്യ കെ, തീർത്ത കട്ടേരി, ഹരികൃഷ്ണൻ പൊറോറ, അതുൽ പി, ഹരീഷ്മ എം, അജ്സാം മയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!