കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് പയ്യന്നൂരിൽ ഫിസിക്സ് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒരു  ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 2023 ജൂൺ  19 – ന്  രാവിലെ 10ന് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ. ഫോൺ: 9447458499.

 

ബി എഡ് പ്രവേശനം 

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (ഗവണ്മെന്റ് / എയ്ഡഡ് /സെൽഫ്  ഫൈനാൻസിങ്), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി എഡ് കോളേജുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 2023 ജൂലൈ 05 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ  

2023 -24 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻസ്  പുനഃ ക്രമീകരിക്കുന്നതിനും 18.06.2023 വരെ അവസരം. തെറ്റുകൾ തിരുത്തുന്നതിനായി അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കിയതിനു ശേഷം ഫീ ഒടുക്കിയതിന്റെ രസീതിയും  ബന്ധപ്പെട്ട രേഖകളുടെ പകർപ്പും  സഹിതം  ഇമെയിൽ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ  നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്  (റെഗുലർ) ഏപ്രിൽ  2022 പരീക്ഷാ  ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

ഉത്തരക്കടലാസ് പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ  എന്നിവയ്ക്കുള്ള അപേക്ഷകൾ  ജൂൺ 27 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ് .

പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട്/ വൈവ-വോസി

നാലാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട്/ വൈവ -വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതത്കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

ഫിസിക്സ് – 2023 ജൂൺ 22 മുതൽ 30 വരെ

കെമിസ്ട്രി – 2023 ജൂൺ 22 മുതൽ ജൂലൈ 7 വരെ

സുവോളജി – 2023 ജൂൺ 22 മുതൽ 30 വരെ

error: Content is protected !!