കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല യൂണിയന്റെ 2022 -23 വർഷത്തേക്കുള്ള  ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2023 ജൂൺ മാസം 20 – ന് (ചൊവ്വാഴ്ച്ച)  താവക്കരയിലുള്ള സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കുന്നതാണ്. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം   2023    ജൂൺ 10  ന് നിലവിൽ വരുന്നതാണ്.

പ്രാഥമിക വോട്ടർ പട്ടിക 2023   ജൂൺ 12    ന്  രാവിലെ  11  മണിക്കും അന്തിമ  വോട്ടർ പട്ടിക  2023   ജൂൺ 14   ന്  ഉച്ചയ്ക്ക്   1  മണിക്കും പ്രസിദ്ധീകരിക്കുന്നതാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023  ജൂൺ 16  -ന്    ഉച്ചക്ക് 1 മണിയും  പിൻവലിക്കാനുള്ള അവസാന തീയതി   2023  ജൂൺ 17  – ന്    രാവിലെ 11 മണിയും  ആണ്. അന്തിമ നാമനിർദ്ദേശ പട്ടിക  2023   ജൂൺ 17  ന്  വൈകുന്നേരം   3 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

ക്ലാസുകൾ 14 മുതൽ

കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെയും സെൻ്ററിലെയും ക്ലാസുകൾ മധ്യ വേനലവധിക്ക് ശേഷം 2023 ജൂൺ 14 ബുധനാഴ്ച മുതൽ ആരംഭിക്കും.

അസൈൻമെന്റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 അഡ്മിഷൻ ആറാം സെമസ്റ്റർ ഏപ്രിൽ 2023 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ്,  27.06.2023 വൈകിട്ട് നാല് മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അഞ്ചാം സെമസ്റ്റർ നവംബർ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയ്യതിയായ 20.06.2023ന്  മാറ്റമില്ല. ഈ രണ്ടു തീയ്യതികളും നീട്ടി നൽകുന്നതല്ല.

എം. ബി. എ അപേക്ഷാ തീയ്യതി നീട്ടി

2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ സി എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 30/06/2023 വൈകുന്നേരം 5 മണി വരെ നീട്ടി.

ഹാൾടിക്കറ്റ് 

സർവകലാശാല പഠനവകുപ്പുകളിലെ  നാലാം സെമസ്റ്റർ എം എ/ എം എസ്സ് സി/ എം ബി എ/ എൽ എൽ എം/ എം സി എ/ എം എൽ ഐ എസ് സി  (സി ബി സി എസ് എസ് ) റഗുലർ/ സപ്പ്ളിമെൻററി   മെയ് 2023   പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

തീയ്യതി നീട്ടി 

അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് ) മെയ് 2023  പരീക്ഷകൾക്ക്  പിഴയോടു കൂടി ജൂൺ 12  വരെ അപേക്ഷിക്കാം.

 

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രില്‍ 2023 ന്‍റെ ബി എസ് സി ലൈഫ് സയന്‍സ്(സുവോളജി) & കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമിന്‍റെ  കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രായോഗിക പരീക്ഷ 13.06.2023 നും കമ്പ്യൂട്ടർ  സയന്‍സ് പ്രായോഗിക പരീക്ഷ 12.06.2023 നും , ബി.എം.എം. സി. പ്രോഗ്രാമിന്‍റെ കോർ  പ്രാക്ടിക്കൽ, മിനി പ്രോജക്ട്  എന്നിവ  2023 ജൂണ്‍ 12, 13, 14 എന്നീ തീയ്യതികളിലായും കമ്പ്യൂട്ടർ  സയന്‍സ് പ്രായോഗിക പരീക്ഷ 15.06.2023 തീയ്യതികളിലായും   അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ സെന്ററിൽ  മാറ്റം 

ആറാം  സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾക്ക് തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ  പരീക്ഷാ സെന്റർ ആയി ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 12 ,14  തീയ്യതികളിൽ നടക്കുന്ന പരീക്ഷകൾക്കായി ധർമടം ഗവ . ബ്രെണ്ണൻ കോളേജിൽ ഹാജരാകേണ്ടതാണ്.

പുന:പ്രവേശനം, കോളേജ് ട്രാൻസ്ഫർ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് യഥാസമയം പുനഃ പ്രവേശനത്തിനും കോളേജ് ട്രാൻസ്ഫെറിനും അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ലേറ്റ് ഫീസോടു  കൂടി 2023 ജൂൺ 12,13 തീയതികളിൽ ഓൺ  ലൈനായി അപേക്ഷിക്കാവുന്നതാണ്.കോളേജ് തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ 2023 ജൂൺ 13 ചൊവ്വാഴ്ച 5 മണിക്കകം ഓൺ ലൈൻ അപേക്ഷകൾ സർവകലാശാല പോർട്ടലിൽ ലഭ്യമാക്കേണ്ടതാണ്. 

പരീക്ഷകൾ പുന:ക്രമീകരിച്ചു

ജൂൺ 15ന് ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് 2020 സിലബസ് റെഗുലർ/ സപ്ലിമെൻററി മെയ് 2023 ) എം.എസ്.സി. ഫിസിക്സ് പരീക്ഷകൾ ജൂലൈ 19ന് ആരംഭിക്കുന്ന വിധത്തിലും എം.എസ്.സി. മോളിക്യൂലാർ ബേയാളജി, എം.എസ്.സി. നാനോസയൻസ് ആൻഡ് നാനോടെക്നോളജി, എം.എസ്.സി. കെമിസ്ട്രി പരീക്ഷകൾ ജൂലൈ 21ന് ആരംഭിക്കുന്ന വിധത്തിലും പുന:ക്രമീകരിച്ചു പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!