കണ്ണൂർ നഗരത്തിൽ രാത്രി 11മണിക്ക് ശേഷം തട്ടുകടകൾക്ക് നിയന്ത്രണം

നഗരത്തിലെ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും വൃത്തിയും ശുചിത്വവും പരിശോധിക്കുന്നതിനായി കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനന്റെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തി.

പഴയ ബസ്റ്റാൻഡ്, കെ എസ് ആർ ടി സി ബസ്റ്റാൻഡ് പരിസരം,
സ്റ്റേഡിയം കോർണർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളും ബങ്കുകളും മറ്റുമാണ് പരിശോധിച്ചത്.

ഓടയിലേക്ക് മലിനജലം ഒഴുക്കിയ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തെ ബങ്ക് അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകി. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കടകൾക്ക് നോട്ടീസ് നൽകി.

നഗരത്തിലെ സമീപകാലത്തെ കൊലപാതകങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ തട്ടുകടകൾ രാത്രി 11മണിക്ക് ശേഷം പ്രവർത്തിക്കരുത് എന്ന് നിർദ്ദേശം നൽകി.

മേയരോടൊപ്പം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്, ഹെൽത്ത് സ്ക്വാഡ് അംഗങ്ങളായ സനൽകുമാർ, പൂർണിമ, സൗമ്യ തുടങ്ങിയവരും ഉണ്ടായിരുന്നു.

error: Content is protected !!