കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച് കത്തിനശിച്ചു. കണ്ണൂർ കോട്ടയിൽ പോയി മടങ്ങി വരികയായിരുന്ന നായാട്ടുപാറ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം.

ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ വാഹനം നിർത്തി ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സനയെ വിവരം അറിയിച്ചു. തുടർന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

error: Content is protected !!