കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 24 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിൽ  ജൂൺ 24 ശനി രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മണിവരെ കടവനാട്, കുറ്റൂർ പള്ളിമുക്ക് അഞ്ജനപ്പുഴ റോഡ് എന്നിവിടങ്ങളിൽ   വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ട ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ 24ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക്  ഒരു മണി വരെയും സിപ്‌കോസ് പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട്  3.30 വരെയും കൊട്ടുങ്ങല്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു  മണി വരെയും ധര്‍മപുരി പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5.30 വരെയും വട്ടുപാറ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട്  5.30 വരെയും കടലായി നട, കുറുവ മഞ്ഞക്കാല്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട്  5.30 വരെയും വൈദ്യുതി മുടങ്ങും.
error: Content is protected !!