കണ്ണൂര്‍ ജില്ലയില്‍ (ജൂണ്‍ 22 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതൃഭൂമി, പെരിക്കാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 22 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും തോട്ടട, ശ്രീനിവാസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും എടചൊവ്വ, പന്നിക്കുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ടുവയല്‍  തെരു, തെരു ഒന്ന്, രണ്ട്, അഞ്ചു ഫാബ്രിക്കേഷന്‍, പി വി എന്‍, ഹില്‍ ടോപ്, ഇ എസ് ഐ, മാര്‍വ ടവര്‍, ടൈഗര്‍ മുക്ക് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 22 വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും വന്‍കുളത്ത് വയല്‍, ഹെല്‍ത്ത് സെന്റര്‍, കച്ചേരിപ്പാറ, ഗോവിന്ദന്‍ കട എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും  വൈദ്യുതി മുടങ്ങും.

error: Content is protected !!