കണ്ണൂരിൽ വ്യാപാരിയെ കുത്തി വീഴ്ത്തി കവർച്ചയ്ക്ക് ശ്രമിച്ച കേസ്: പ്രതികളുടെ ചിത്രം പൊലിസ് പുറത്തുവിട്ടു

കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തി വീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ബല്ലാർഡ് റോഡിലെ വ്യാപാരി തളിപ്പറമ്പ് സ്വദേശി ഒസാമയെയാണ് കഴിഞ്ഞ ദിവസം കുത്തി പരിക്ക് ഏൽപ്പിച്ചത്. ഈ കേസിലെ രണ്ട് പ്രതികളുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു.

പ്രതികളെ തിരിച്ചറിയുന്നവർ 9497987203, 9495962259, 9497980893 നമ്പറുകളിൽ അറിയിക്കണമെന്ന് ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ അറിയിച്ചു.

error: Content is protected !!