കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഭയഹസ്തം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ ജവഹര്‍ ലൈബ്രറി ഹാളില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ രംഗത്തെ ഉപരിപഠനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ദുരീകരിക്കുന്നതിനായാണ് ‘എഡ്യു വിഷന്‍-2023’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിച്ചത്.

ശില്‍പശാല മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കരിയര്‍ വിദഗ്ദനും അക്കാദമിക് പണ്ഡിതനുമായ ഡോ.ടി പി സേതുമാധവന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

പരിപാടിയില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ശൈലേഷ് ബാബു പി വി, സഞ്ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 കണക്കിന് വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

error: Content is protected !!