സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ കുറ്റമറ്റ നിയമം നിയമസഭയില്‍ അവതരിപ്പിക്കും -മന്ത്രി വി എന്‍ വാസവന്‍

സഹകരണ സംഘം(മൂന്നാം ഭേദഗതി) ബില്‍  കുറ്റമറ്റ നിയമം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സെലക്ട് കമ്മറ്റി അധ്യക്ഷന്‍ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 14 ജില്ലകളില്‍ നിന്നുള്ള പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണസംഘങ്ങളിലെ ജീവനക്കാര്‍, സഹകരണസംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍  എന്നിവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് നല്ല നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെലക്ട് കമ്മറ്റി യോഗത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ പങ്കെടുത്തു. സെലക്ട് കമ്മറ്റിയിലെ എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ.സണ്ണി ജോസഫ്, ടി ഐ മധുസൂദനന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരും രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ സഹകരണസംഘം രജിസ്ട്രാര്‍ ടി വി സുഭാഷ്, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ഷീബ വര്‍ഗീസ,് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണസംഘങ്ങളിലെ ജീവനക്കാര്‍, സഹകരണസംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!