വഴിത്തർക്കം; കണ്ണൂരില്‍ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു

പേരാവൂര്‍ കോളയാട് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴി തര്‍ക്കത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെള്ളുവ വീട്ടില്‍ ശൈലജ (48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശനിയാഴ്ച്ച 11 മണിയോടെയാണ് സംഭവം.

പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭര്‍ത്താവ് പ്രഭാകരന് അക്രമത്തില്‍ നിസാരമായി പരുക്കേറ്റിട്ടുണ്ട്. പ്രദേശവാസിയായ നമ്പിക്കണ്ടി രാജന്‍ (50) ആണ് മൂവരേയും വെട്ടി പരുക്കേല്‍പ്പിച്ചത്.

error: Content is protected !!