കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രവേശന യോഗ്യതയിൽ ഇളവ്

2023-24 അധ്യയന വർഷം മുതൽ കണ്ണൂർ സർവകലാശാലയിലെ എല്ലാ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്  പ്രവേശന യോഗ്യതയിൽ അനുവദിക്കുന്ന അതേ ഇളവുകൾക്ക്  അർഹതയുണ്ടായിരിക്കുന്നതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച സർവകലാശാല പഠന വകുപ്പിലെ/സെന്ററുകളിലെ പ്രവേശനത്തിന് കൂടി പ്രസ്തുത തീരുമാനം ബാധകമായിരിക്കും.

അധ്യാപക നിയമനം – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും സെൻ്ററുകളിലും 2 വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻ്റ് പ്രൊഫസർ, കോഴ്സ് ഡയറക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യ നിർണ്ണയഫലം 

അഫിലിയേറ്റഡ് കോളേജുകളിലെ  ഒന്നാം സെമസ്റ്റർ എം എസ് സി കൗൺസിലിങ് സൈക്കോളജി ,ഒക്ടോബർ 2021 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്

ടൈംടേബിൾ 

മെയ്  17 മുതൽ ആരംഭിക്കുന്ന  മൂന്നാം  വർഷ ബിരുദം,  (വിദൂര വിദ്യാഭ്യാസം ) മാർച്ച് 2023 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എന്റെ കേരളം മെഗാ എക്സിബിഷൻ: യുവതയുടെ കേരളം വിഭാഗത്തിൽ മികച്ച രണ്ടാമത്തെ സ്റ്റാളായി കണ്ണൂർ സർവകലാശാല

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ യുവതയുടെ കേരളം വിഭാഗത്തിൽ മികച്ച രണ്ടാമത്തെ സ്റ്റാളായി കണ്ണൂർ സർവകലാശാലയെ തിരഞ്ഞെടുത്തു. സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലേക്കുള്ള പ്രവേശനം നടക്കാനിരിക്കെ ഇതുസംബന്ധിച്ചുള്ള  വിദ്യാർഥികളുടെ സംശയങ്ങൾ നീക്കാനും മാർഗ നിർദേശങ്ങൾ നൽകുവാനും പ്രവേശന പരീക്ഷയ്ക്കായി ഏക ജാലകം വഴി രജിസ്റ്റർ ചെയ്യുവാനുമുളള സൗകര്യങ്ങളുൾപ്പെടെയാണ്  കണ്ണൂർ സർവകലാശാലയുടെ സ്റ്റാളിൽ ഒരുക്കിയിരുന്നത്. സർക്കാർ സ്റ്റാൾ പൊതുവിഭാഗം, യുവതയുടെ കേരളം, ഭിന്നശേഷി വിഭാഗം, കൊമേഴ്‌സ്യൽ വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം.

     

error: Content is protected !!