സ്കൂട്ടറിൽ ട്രക്കിടിച്ച് അപകടം; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

മലയാളി വിദ്യാർത്ഥിനി ബെം​ഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ തേക്കേൽ വീട്ടിൽ സജിമോൻ-ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി(19) ആണ് മരിച്ചത്. അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം.

കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അഷ്മിത. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെം​ഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ ആശിഷ്.

error: Content is protected !!