ഡിജിറ്റൽ സാക്ഷരത: ക്ലാസ് സംഘടിപ്പിച്ചു

ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സേവനങ്ങൾ എങ്ങനെ സ്വന്തമായി ചെയ്യാം എന്നീ വിഷയങ്ങളിൽ ‘എന്റെ കേരളം’ എക്‌സിബിഷനിൽ ക്ലാസ് സംഘടിപ്പിച്ചു. അക്ഷയ സേവനങ്ങളെ പറ്റി അക്ഷയ ബ്ലോക്ക് കോർഡിനേറ്റർ ആർ ഹിരേഷ്, ആധാർ കാർഡ് അപേക്ഷിക്കൽ, പുതുക്കൽ തുടങ്ങിയവയെ പറ്റി അക്ഷയ പ്രൊജക്റ്റ് അസോസിയേറ്റ് എ ദീപാങ്കുരൻ തുടങ്ങിയവർ ക്ലാസെടുത്തു. അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരം നടക്കുന്ന റവന്യു, മറ്റിതര സേവനങ്ങളെ പറ്റി വിശദീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, അസിസ്റ്റൻറ് എഡിറ്റർ പി പി വിനീഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!