കണ്ണൂർ ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂർ  ബാവലിപുഴയിൽ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങിമരിച്ചു. കൊട്ടിയൂർ ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (34), മകൻ നെബിൻ ജോസ് (4) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിക്ക് ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലായിരുന്നു അപകടം.

ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഇരിട്ടി എ.ജെ. ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യു.പി. സ്‌കൂളില്‍ യു.കെ.ജി. വിദ്യാര്‍ഥിയാണ് നെവിന്‍.

കുവൈത്തില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.

error: Content is protected !!