കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട

കണ്ണൂർ പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷാ സ്വദേശിയെ പിടികൂടി. പ്രതിയിൽ നിന്നും 23300 രൂപയും പിടിച്ചെടുത്തു.

കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ് ചെയ്തത്.

സംഘത്തിൽ പ്രിവെന്റിവ്‌ ഓഫീസർ സർവജ്ഞൻ എം പി, ഗ്രേഡ് പ്രിവെന്റിവ്‌ ഓഫീസർ ദിനേശൻ പി കെ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്കുമാർ.എൻ, സജിത്ത്.എം, റോഷി കെ പി, അനീഷ്. പി എന്നിവരും  ഉണ്ടായിരുന്നു.

പ്രതി ഒറീസ്സയിൽ നിന്നും കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി ആയിക്കര ഭാഗങ്ങളിൽ വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നു ആഴ്ച കളോളം നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി 9.40മണി സമയത്താണ് 33കാരനായ പ്രതിയെ കണ്ണൂർ റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്.

error: Content is protected !!