തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഉദിയന്‍കുളങ്ങരയിലാണ് സംഭവം. 58-കാരനായ ചെല്ലപ്പനാണ് മരിച്ചത്. ഭാര്യ ലൂര്‍ദ്ദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ് മേരി കോടാലി കൊണ്ടാണ് ആക്രമിച്ചത്. കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!