നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും മൂത്ത മകള്‍ സാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

അപകടത്തിന്‍റെ ദുഃഖവാർത്ത ആരാധകരുമായി പങ്കുവെച്ചുകൊണ്ട് രംഭ തന്‍റെ പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ “കുട്ടികളെ സ്‌കൂളിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളും നാനിമാരും എന്നോടൊപ്പം കാറിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങൾക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എന്‍റെ കുഞ്ഞുമകൾ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ”.

error: Content is protected !!