സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട്‌ സമുദ്ര ഓഡിറ്റോറിയത്തിൽ   ചേർന്ന  ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. എളമരം കരീംമിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കമ്മിറ്റിയോഗമാണ്‌ പി മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ജില്ലാ കമ്മിറ്റിയിൽ 15പേർ  പുതുമുഖങ്ങളാണ്.

ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ – നിലകളിൽ പ്രവർത്തിച്ച്‌  നിരവധി  പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചു. അഴിമതിക്കെതിരെ  മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്തതിന്‌ ക്രൂരമായ  പൊലീസ് മർദനത്തിനിരയായി. ആദ്യമായി രൂപീകരിച്ച ജില്ലാകൗൺസിലിലെ അംഗം    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നി ലകളിൽ തിളങ്ങി.   കർഷക തൊഴിലാളി യൂണിയൻ   അഖിലേന്ത്യാസമിതി അംഗമാണ്.

 

error: Content is protected !!