കണ്ണൂരിൽ ഇന്ന് (നവംബര്‍ മൂന്ന്) വിവിധ ഇടങ്ങളിൽ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ ജില്ലയില്‍ ബുധന്‍ (നവംബര്‍ മൂന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

താലൂക് ആശുപത്രി തളിപ്പറമ്പ, ഇരിട്ടി താലൂക്ക്് ആശുപത്രി, ഒടുവള്ളിത്തട്ടു സിഎച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും കാങ്കോല്‍ ആലപ്പടമ്പ പി എച്ച് സി, പഴയങ്ങാടി താലൂക്കാശുപത്രി, ആര്‍.വി മെട്ട വിജ്ഞാന്‍ വേദി, വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബ് രാവിലെ 10 മണി മുതല്‍ മൂന്ന് വരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രി രാവിലെ 10 മുതല്‍ 12 വരെയും കുഞ്ഞിമംഗലം എഫ് എച്ച് സി, ചന്തപ്പുര സാംസ്‌കാരിക നിലയം, ഈസ്റ്റ്  കതിരൂര്‍ താഴത്തു പള്ളി, അംഗന്‍വാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം പിണറായി, കൊട്ടിയൂര്‍ എഫ് എച്ച് സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

error: Content is protected !!