വാക്സിനേഷനില്‍ പുതുചരിത്രം; രാജ്യം 100 കോടി ഡോസ് വാക്സീന്‍റെ നിറവില്‍, മോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി

വാക്സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി ഇന്ത്യ. 278 ദിവസം കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎംഎൽ ആശുപത്രിയിലെത്തി. ഒന്‍പത് മാസത്തിനുള്ളിൽ ആണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും.

വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്സീനും നൽകാനായത്. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.

You may have missed

error: Content is protected !!