രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,833 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ ദിവസം 18,833 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,46,687 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.

203 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്. 24,770 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.94 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 92കോടി 17 ലക്ഷം കവിഞ്ഞു.

error: Content is protected !!