‘ഹരിത’യുടെ മുന്‍ ഭാരവാഹികളെ തള്ളിപ്പറഞ്ഞ് പുതിയ നേതാക്കള്‍: ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ

മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ പുതിയ ഹരിത നേതൃത്വം. മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയാണ് ഹരിതയുടെ പുതിയ നേതൃത്വം നടത്തിയത്.

ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഹരിതയില്‍ നിന്ന് ഇനി ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് മുന്‍ ഭാരവാഹികള്‍ക്കെതിരെ പുതിയ നേതൃത്വവും ലീഗ് നേതാക്കളും കടുത്ത വിമര്‍ശനമുയര്‍ത്തിയത്.

പാര്‍ട്ടി നേതൃത്വത്തോടുളള കൂറിനും വിധേയത്വത്തിനുമാകും പ്രഥമ പരിഗണനയെന്ന് സി എച്ച്‌ അനുസ്മരണ ചടങ്ങില്‍ നേതാക്കള്‍ വ്യക്തമാക്കി. പൊതു ബോധത്തിന് വിപരീതമായി പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്ന് പുതിയ ഹരിത ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് പ്രതികരിച്ചു.

error: Content is protected !!