രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വർധന

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46164 കേസുകള്‍. ഇതില്‍ 31445 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 31 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്, ഇത് ഇപ്പോള്‍ 2.58 ശതമാനമാണ്. സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ 1.03% ആണ്, ഇത് 2020 മാര്‍ച്ച്‌ മുതല്‍ ഏറ്റവും താഴ്ന്നതാണ്. അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 97.63 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ മരണസംഖ്യ 436365 ആയി. സജീവ കേസുകളുടെ എണ്ണം 333725 ആയി. 24 മണിക്കൂറിനിടെ 8040407 വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 603846475 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ഏകദേശം 30 ശതമാനം ഉയര്‍ന്ന് 31,000 ത്തിലധികം ആയി.

error: Content is protected !!