ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു

ഓഹരി വിപണിയില്‍ ഇന്ന്‍ വ്യാപാരം അവസാനിപ്പിച്ചത് മികച്ചനേട്ടത്തോടെ. സെന്‍സെക്‌സ് 50,200നടുത്തെത്തി. നിഫ്റ്റിയാകട്ടെ 15,100ഉം കടന്നു.

കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണംകുത്തനെ കുറഞ്ഞതും വാക്‌സിന്‍ നിര്‍മാണത്തിനായി കൂടുതല്‍ കമ്ബനികള്‍ രംഗത്തെത്തിയേക്കുമെന്ന വാര്‍ത്തകളുമാണ് വിപണിയെ സ്വാധീനിച്ചത്. 613 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 50,193.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 185 പോയന്റ് ഉയര്‍ന്ന് 15,108.10ലുമെത്തി.

error: Content is protected !!