കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീം കോടതി

കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീം കോടതി. ജഡ്ജിമാരുടെ മനസിലുള്ളത് എന്താണെന്ന് ജനം അറിയേണ്ടതുണ്ട്. ഹൈക്കോടതി ജഡ്ജിമാരെ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിലക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരായ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പരാമര്‍ശം.

പരാമര്‍ശം ഡോക്ടര്‍ നല്‍കിയ കയ്പുള്ള മരുന്നായി കണ്ടാല്‍ മതിയെന്ന് സുപ്രീം കോടതി ന്യായീകരിച്ചു. ഉത്തരവിനായി ഹര്‍ജി അടുത്താഴ്ചയിലേക്ക് മാറ്റി.

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രമാണ് ഉത്തരവാദിയെന്നും അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി പ്രതികരിച്ചിരുന്നു .

തെരഞ്ഞെടുപ്പ് റാലികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടതിനായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം .എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അന്തിമ വിധിപ്രസ്താവത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരാമര്‍ശങ്ങള്‍ കമ്മീഷനെ മോശമാക്കുന്നതാണെന്നും നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.

അതെ സമയം , കോടതി വിചാരണയുടെ ഉള്ളടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഈ സമയത്ത് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് കോടതിയുടെ അന്തിമ ഉത്തരവിന് തുല്യമായ പൊതുതാല്‍പര്യമുണ്ട്. വിമര്‍ശനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിയായ രീതിയില്‍ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി .

error: Content is protected !!