ലക്ഷദ്വീപ് വിഷയം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട രാഹുല്‍ വിയോജിപ്പിക്കളെ അടിച്ചമര്‍ത്താനും ജനാധിപത്യത്തെ ദുര്‍ബലലപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്നും ആരോപിച്ചു.

ദുരിതബാധിതരായ വ്യക്തികള്‍ക്ക് ലഭ്യമായ നിയമസഹായങ്ങള്‍ പരിമിതപ്പെടുത്തുന്നതാണ് കരട് നിയമമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ജനങ്ങളുടെ ഭാവിക്ക് ഭീഷണിയാകുന്ന നിയമങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ അടിച്ചേല്‍പ്പിക്കുകയാണ്. ദ്വീപുകളുടെ പാരിസ്ഥിതിക പവിത്രതയെ ദുര്‍ബലപ്പെടുത്താനുള്ള അഡ്മിനിസ്ട്രേറ്ററുടെ ശ്രമം ലക്ഷദ്വീപ് ഡെവലപ്പ് മെന്റ് അതോറിറ്റി റെഗുലേഷന്റെ കരടില്‍ വ്യക്തമാണ്. വികസനത്തിന്റെ മറവില്‍ ഉപജീവനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവ വാണിജ്യ നേട്ടങ്ങള്‍ക്കായി ബലികഴിക്കപ്പെടുന്നു. കുറ്റകൃത്യങ്ങള്‍ നന്നേകുറഞ്ഞ കേന്ദ്രഭരണ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ മറവില്‍ ക്രൂരമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതായും കത്തില്‍ പറയുന്നു.

ലക്ഷദ്വീപിന്റെ സവിശേഷ പ്രകൃതി സൗന്ദര്യവും സംസ്കാരവും തലമുറകളായി ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് അടിവരയിട്ട രാഹുല്‍, ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച ജനവിരുദ്ധ നയങ്ങള്‍ അവിടത്തെ ജനങ്ങളുടെ ഭാവിക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കി.

“തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളോമായോ ശരിയായി കൂടിയാലോചിക്കാതെ അഡ്മിനിസ്ട്രേറ്റര്‍ ഏകപക്ഷീയമായാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതെന്നും ലക്ഷദ്വീപിലെ ജനങ്ങള് ഈ ഏകപക്ഷീയമായ നടപടികള് ക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും രാഹുല്‍ കത്തില്‍ പറയുന്നു.

error: Content is protected !!