ബാലുശേരിയില്‍എല്‍ ഡി എഫിന് വിജയം: ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു

ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവാണ് ബാലുശേരിയില്‍ വിജയിച്ചത്.

വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു.

വോട്ടെണ്ണലിന് മണ്ഡലത്തിലെത്താന്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതായി ധര്‍മ്മജന്റെ അണികള്‍ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണലിന്റെ അന്നേദിവസം കോഴിക്കോട്ടെത്താന്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സംസ്ഥാനത്ത് കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം എന്നി ജില്ലകളില്‍ മാത്രമാണ് യുഡിഫ് മുന്നേറുന്നത് . ബാക്കി 10 ജില്ലകളിലും എല്‍ഡിഎഫ് ആണ് മുന്നിട്ടുനില്‍ക്കുന്നത്. 94 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 43 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മുന്നിലാണ് സീറ്റിലും മുന്നിലാണ്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും.

error: Content is protected !!