ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമിലെത്തുന്നു: സിനിമയെ ജയിപ്പിച്ചത് പ്രേക്ഷകരെന്ന് സംവിധായകന്‍

മലയാള ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമിലെത്തുന്നു. ഏപ്രില്‍ 2 മുതലാണ് ആമസോണില്‍ സിനിമ സ്ട്രീമിങ്ങ് തുടങ്ങിയത്. സിനിമയുടെ സംവിധായകനായ ജിയോ ബേബിയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറയുന്നു.

സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കാരണം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം നിരവധി ആമസോണ്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ ആദ്യം സ്വീകരിച്ചിരുന്നില്ല. ഇതേ കുറിച്ച്‌ പല അഭിമുഖങ്ങളിലും സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.

You may have missed

error: Content is protected !!