രജിഷ വിജയന്‍ ചിത്രം ഖോ ഖോയുടെ തീയേറ്റർ പ്രദർശനം നിർത്തിവച്ചു

റിജി നായര്‍ സംവിധാനം ചെയ്ത് രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖോ ഖോയുടെ തീയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചത്. വിഷുവിന് റിലീസ് ചെയ്തതാണ് ചിത്രം. നിലവിലെ സാഹചര്യത്തില്‍ സിനിമ ഓടിടി, ടിവി തുടങ്ങിയ മാധ്യമങ്ങള്‍ വഴി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.

error: Content is protected !!