രജനീകാന്തിന്​ ദാദ സാഹേബ്​ ഫാല്‍ക്കേ പുരസ്​കാരം

ഈ വര്‍ഷത്തെ ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ്​ നടന്‍ രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

അമ്ബത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാല്‍ക്കെ പുരസ്​കാരമാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ​രമോന്നത പുരസ്​കാരമാണ്​ ദാദ സാഹേബ്​ ഫാല്‍ക്കെ പുരസ്​കാരം.

തമിഴ്​നാട്ടില്‍ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ രജനീകാന്തിന്​ പുരസ്​കാരം നല്‍കിയതെന്നതും ശ്രദ്ധേയമാണ്​. നേരത്തെ രജനീകാന്ത്​ രാഷ്​ട്രീയപാര്‍ട്ടി രൂപീകരിച്ച്‌​ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുമായി രജനീകാന്ത്​ സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു.

You may have missed

error: Content is protected !!