“ര​ണ്ടി​ല’ ജോ​സ് വി​ഭാ​ഗ​ത്തി​ന് ത​ന്നെ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് അനുകൂലമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത് പി.​ജെ.​ജോ​സ​ഫ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേതാണ് ഉ​ത്ത​ര​വ്.

ര​ണ്ടി​ല ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ജോ​സ് വി​ഭാ​ഗ​ത്തി​ന് ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ ജോ​സ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ആ​ദ്യം സിം​ഗി​ള്‍ ബെ​ഞ്ചും പി​ന്നീ​ട് ഡി​വി​ഷ​ന്‍ ബെ​ഞ്ചും ഹ​ര്‍​ജി ത​ള്ളി​യ​തോ​ടെ​യാ​ണ് ജോ​സ​ഫ് സു​പ്രീം​കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. ക​മ്മീ​ഷ​ന്‍റേത് ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തോ​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മേ​ത്സ​രി​ച്ച “ചെ​ണ്ട’ അ​ട​യാ​ള​ത്തി​ലാ​കും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​ന​വി​ധി തേ​ടു​ക.

error: Content is protected !!