പരസ്യപ്രതികരണം പാടില്ല: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീത് നല്‍കി ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി എ.ഐ.സി.സി. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പാര്‍ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകള്‍ പാടില്ലെന്നാണ് എ.ഐ.സി.സിയുടെ നിര്‍ദ്ദേശം.

നിര്‍ദേശം ലംഘിച്ചാല്‍ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കുമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ലതിക സുഭാഷിന്‍റെ രാജിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളും നേതാക്കള്‍ നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ മുതിര്‍ന്ന നേതാക്കളടക്കം രംഗത്ത് വന്നതും ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും പട്ടികയില്‍ ഗ്രൂപ്പുകളിലെ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ഹൈക്കമാന്‍ഡിനെ അടക്കം വിമര്‍ശിച്ചുള്ള കെ സുധാകരന്റെ പ്രതികരണം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

error: Content is protected !!