കൊവിഡ് വാക്സിന്‍: കൊവിഷീല്‍ഡിന്‍റെ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം

കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവിഷീല്‍ഡിന്‍റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയ പരിധി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ഒന്നാം ഡോസ് എടുത്ത് ആറ് മുതല്‍ എട്ട് വരെ ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് എടുക്കുന്നതാണ് നല്ലത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം കത്തെഴുതി.

മികച്ച ഫലം ലഭിക്കാന്‍ ഇത് നല്ലതാണെന്ന് കേന്ദ്രം പറയുന്നു. രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതിനിടെയാണ് ഈ നിര്‍ദേശം. 60 വയസ്സിന് മുകളിലും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവര്‍ക്കുമാണ് ഇപ്പോള്‍ വാക്‌സിന്‍ വിതരണം.

അതേസമയം, കൊവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് പുതിയ രണ്ടാം ഡോസ് സമയപരിധി.  കൊവാക്‌സിന് ഇത് ബാധകമല്ല. നിലവില്‍ നാല് മുതല്‍ എട്ട് ആഴ്ച വരെയാണ് ഈ ഇടവേള.

error: Content is protected !!