ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കും: എന്‍ ഡി എ

ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

സ്ഥാനാര്‍ഥി ഇല്ലാത്ത തലശേരിയില്‍ എന്ത് നിലപാട് എടുക്കണമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും  സുരേന്ദ്രന്‍ പറഞ്ഞു.

ഗുരുവായൂരില്‍ ദിലീപ് നായരേ പിന്തുണയ്ക്കാന്‍ ബി ജെ പി ജില്ലാ ഘടകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. വൈകിട്ടോടെ തീരുമാനം ഉണ്ടാകും. ഗുരുവായൂരിനു പുറമെ തലശേരി ,ദേവികുളം മണ്ഡലങ്ങളിലാണ് നാമനിര്‍ദേശ പട്ടിക തള്ളിയത്.

error: Content is protected !!