ബി.ജെ.പി എം.പി രാം സ്വരൂപ് വീട്ടില്‍ മരിച്ച നിലയില്‍

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ(62) മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

​ആര്‍.എം.എല്‍ ആശുപത്രിക്ക്​ സമീപത്തെ ഗോമതി അപാര്‍ട്​മെന്‍റിലെ ഫ്ലാറ്റിലെ സീലിങ്​ ഫാനില്‍​ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ്​ പ്രാഥമിക നിഗമനം.

വാതില്‍ ഉള്ളില്‍ നിന്ന്​ പുട്ടിയ നിലയിലായിരുന്നു. പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. റാം സ്വരൂപ്​ ശര്‍മയുടെ നിര്യാണത്തെ തുടര്‍ന്ന്​ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം റദ്ദാക്കി.

2014ലാണ്​ അദ്ദേഹം ആദ്യമായി പാര്‍ലമെന്‍റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

error: Content is protected !!