കേരളത്തിലെ സര്‍ക്കാരിനെ കാലില്‍ തൂക്കി കടലില്‍ കളയണം: സുരേഷ് ​ഗോപി

കണ്ണൂര്‍: കേരളത്തിലേത് വൃത്തികെട്ട ഭരണമാണെന്ന് രാജ്യസഭയിലെ ബിജെപി എംപി സുരേഷ് ഗോപി. വിശ്വാസികളെ സര്‍ക്കാര്‍ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകു. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു

ഇത്രയും മോശം ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ല. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ ഉറക്കാത്ത നാളുകള്‍ ഉണ്ടായിരുന്നെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും.  കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കില്‍ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

2016 തെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കില്‍ സര്‍ക്കാരിനെ ശക്തമായി നേരിടാമായിരുന്നു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാന്‍ പാടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം ഈ സര്‍ക്കാര്‍ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണം. അങ്ങനെ വാന്നാല്‍ ജനങ്ങള്‍ക്ക് താമര ചിഹ്നത്തില്‍ മാത്രമെ വോട്ട് ചെയ്യാനാവൂ. മലയാളികള്‍ക്ക് കൈവന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്നും സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു.

error: Content is protected !!