കണ്ണൂര്‍ പോലീസ് സഹകരണ സൊസൈറ്റി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും എസ്.പി യതീഷ് ചന്ദ്രയെ മാറ്റി

കണ്ണൂര്‍: പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ മാറ്റി.

1994ലാണ് കണ്ണൂര്‍ ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകൃതമായത്. ബൈലോ അനുസരിച്ച്‌ ജില്ലാ പൊലീസ് മേധാവി ആയിരുന്നു എക്സ് ഒഫീഷ്യോ പ്രസിഡന്‍റ്. കഴിഞ്ഞ ഡിസംബറില്‍ ജനറല്‍ബോഡി യോഗത്തിലാണ് ബൈലോ ഭേദഗതിചെയ്തത്. ഭേദഗതി ചെയ്തതിനുശേഷം സഹകരണ വകുപ്പ് ജോയിന്‍ രജിസ്റ്റാര്‍ക്ക് സമര്‍പ്പിച്ചു. –

എസ്.എസ്.ബി.യില്‍ എ.എസ്.ഐ. ആയ ടി.പ്രജീഷാണ് പുതിയ പ്രസിഡന്റ്. കഴിഞ്ഞ പതിമൂന്നാം തീയതി ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് ആണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. ജില്ലാ പൊലീസ് മേധാവിയെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റിയത് രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ കണ്ണൂര്‍ തൃശൂര്‍ ജില്ലകളില്‍ ഒഴികെ മറ്റെല്ലായിടത്തും തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ തന്നെയാണ് പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നതെന്ന് ഭരണസമിതി ചൂണ്ടിക്കാണിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ 3500 ഓളം പൊലീസുകാരാണ് സഹകരണ സംഘത്തിലെ അംഗങ്ങള്‍ . ജില്ലാ പൊലീസ് മേധാവിയെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റി നടപടിയില്‍ അസംതൃപ്തരായ ഇവര്‍ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

error: Content is protected !!