വരവരറാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ജയിലില്‍ തുടരുന്ന കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാനാവതി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

പതിനഞ്ച് ദിവസത്തിനകം മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ചെലവിലായിരിക്കണം ചികിത്സ. ബന്ധുക്കള്‍ക്ക് വരവരറാവുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും ബോംബെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

error: Content is protected !!